(ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം പ്രകടിപ്പിച്ച് ആരെങ്കിലും വരുമെന്ന് കരുതി. എവിടെ! ഒരുത്തനും തിരിഞ്ഞു പോലും നോക്കിയില്ല. കാര്യങ്ങള്‍ അങ്ങിനെ പോകവേയാണ് ഈ അടുത്ത കാലം വരെ മലയാളം വാരികകളെപ്പേടിച്ച് ഒളിവിലായിരുന്ന ഒരു ബ്ലോഗര്‍, ഒരു കാളരാത്രിയില്‍ അതിഭീകരമായൊരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നത്. അനോണിമാഷിന്റെ നിര്‍ദ്ദോഷമായ ഈ പോസ്റ്റ് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് അദ്ദേഹത്തിന് സ്വപ്നത്തില്‍ തോന്നി പോലും. അഞ്ചരവെളുപ്പിന് കണ്ട സ്വപ്നം സത്യമാകുമാനെന്നാണല്ലോ? എന്നാപ്പിന്നെ ഒന്നുകൂടെ പോസ്റ്റാനുള്ള സ്കോപ്പുണ്ടെന്ന് എനിക്കും തോന്നി അല്ലേലും എഴുതാന്‍ ഇപ്പൊ യാതൊരു വിഷയവും വിവാദവും പ്രതിഷേധവും ഒന്നുമില്ലാതെ വിഷണ്ണനായിരിക്കേയാണ് ഇങ്ങനൊരു കുബുദ്ധി തോന്നിയത് ....)
ബൂലോക വിചാരണ, 2007
ബൂലോകരെ, പുതുവര്‍ഷം പിറന്നിട്ട് മാസം നാലായെങ്കിലും ഇത്തരം ഒരു തിരിഞ്ഞുനോട്ടത്തിനും ചെരിഞ്ഞു നോട്ടത്തിനും ഒളിഞ്ഞു നോട്ടത്തിനും ഇനിയും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്നു വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ 56,568 പോസ്റ്റുകള്‍ എല്ലാം വള്ളിപുള്ളി വിടാതെ ഭൂതക്കണ്ണാടി നോക്കി സ്പെല്‍ചെക്ക് ചെയ്ത് തയ്യാറാക്കിയ ഈ കുറിപ്പ് മൂന്നു ഭാഗങ്ങളായി അവതരിപ്പിക്കുന്നു.
ആദ്യ ഭാഗം: “ചവറുകള്‍”
മൂന്നു ഭാഗങ്ങളും മുന്നൂറു ലക്കങ്ങളും മൂവായിരം കോടി പോസ്റ്റുകളും കമന്റുകളും വിലയിരുത്തിക്കൊണ്ടുള്ള ഈ ഭാഗം രണ്ടായിരത്തി പത്ത് മാര്‍ച്ച് മാസം പത്താം തീയതി വരെ ഉണ്ടായിരിക്കും.
രണ്ടാം ഭാഗം: “ചൊറിയലുകള്‍”
ബൂലോകത്തെ ഇത്രയും വളര്‍ത്തി വലുതാക്കിയ നല്ലവരില്‍ നല്ലവരായ, പരമ കാരുണ്യവാന്മാരായ, പരോപകാരസ്മരണയുള്ള വിശാല ഹൃദയങ്ങളുടെ പുറം തടവലുകളെയാണ് ലക്ഷ്യം വെക്കുന്നത്. ഇതിന് എത്ര ലക്കങ്ങളും ഭാഗങ്ങളും ഉണ്ടാവുമെന്ന് ഒരു ഉറപ്പും തരാനാവില്ല.
മൂന്നാം ഭാഗം: “ചതവുകള്‍”
ബൂലോകത്തെ തമ്മില്‍ തല്ലിലും തെറിവിളിയിലും ചതഞ്ഞരഞ്ഞും അംഗഭംഗം സംഭവിച്ചും നിരാലബരായവരെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിലയിരുത്തലുകളാണിവ. ലോബിയിങ്ങിലും കുതി കാല്‍ വെട്ടലിലും തളര്‍ന്ന് അവശരായവരെക്കുറിച്ച് ഒറ്റലക്കത്തില്‍ പറഞ്ഞ് അവസാനിപ്പിക്കുന്നു. എഴുതി തയ്യാറാക്കി, അക്ഷരത്തെറ്റുകള്‍ തിരുത്തി, ഒരുക്കിയിരിക്കുന്ന ഈ പോസ്റ്റുകള്‍ അടുത്ത മൂന്നുവര്‍ഷത്തിനകം എപ്പോള്‍ വേണമെങ്കിലും പോസ്റ്റുചെയ്യുന്നതാണ്. അതു വരെ കാത്തിരിക്കൂ... “യദിഹാസ്തി തദന്യത്രയന്നേഹാസ്തി ന തത് ക്വചിത്”
12 comments:
ഈ കുറിപ്പ് പുനര്‍പ്രസിദ്ധീകരിക്കുകയാണ്. ഒരിക്കല്‍ ഈ കുറിപ്പ് പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഇതൊരു വ്യക്തിഹത്യ പോസ്റ്റല്ലേ എന്ന സംശയം പ്രകടിപ്പിച്ച് ആരെങ്കിലും വരുമെന്ന് കരുതി. എവിടെ! ഒരുത്തനും തിരിഞ്ഞു പോലും നോക്കിയില്ല. കാര്യങ്ങള്‍ അങ്ങിനെ പോകവേയാണ് ഈ അടുത്ത കാലം വരെ മലയാളം വാരികകളെപ്പേടിച്ച് ഒളിവിലായിരുന്ന ഒരു ബ്ലോഗര്‍, ഒരു കാളരാത്രിയില്‍ അതിഭീകരമായൊരു സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നത്. അനോണിമാഷിന്റെ നിര്‍ദ്ദോഷമായ ഈ പോസ്റ്റ് എന്നെ ഉദ്ദേശിച്ചാണ്, എന്നെത്തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് അദ്ദേഹത്തിന് സ്വപ്നത്തില്‍ തോന്നി പോലും. അഞ്ചരവെളുപ്പിന് കണ്ട സ്വപ്നം സത്യമാകുമാനെന്നാണല്ലോ? എന്നാപ്പിന്നെ ഒന്നുകൂടെ പോസ്റ്റാനുള്ള സ്കോപ്പുണ്ടെന്ന് എനിക്കും തോന്നി അല്ലേലും എഴുതാന്‍ ഇപ്പൊ യാതൊരു വിഷയവും വിവാദവും പ്രതിഷേധവും ഒന്നുമില്ലാതെ വിഷണ്ണനായിരിക്കേയാണ് ഇങ്ങനൊരു കുബുദ്ധി തോന്നിയത് ....
ഹാ ഇതു നിങ്ങളെ ഉദ്ദേശിച്ചാണ്‍, നിങ്ങളെ മാത്രം ഉദ്ദേശ്ശിചാണ്‍. നിങ്ങളെ തന്നെ ഉദ്ദേശിച്ചാണ്....;)
ഹഹഹ! അനോണി മാഷേ.. കൊട് കൈ ;)
സമ്ഭവം അലക്കീട്ടാ...വെറുതേ ചൊറിയുമ്കുത്തിയിരുന്നു മടുക്കുമ്പോഴാവും അല്ലേ ഇതുപോലെ പണ്ടത്തെ ചവറുകളും വിഴുപ്പുകളും എടുത്ത് ഇസ്തിരിയിട്ട് ഷോറൂമില്‍ തൂക്കാന്‍ തോന്നുന്നത്? ഇതൊരു ആഗോള പ്രതിഭാസമാണോ സര്‍ ?
ഛായ്...
അനോണിയാണെങ്കിലും ആ സമയോചിതമായ ഇടപെടലുകള്‍ക്കും നര്‍മ്മബോധത്തിനും ഒരു നമസ്‌കാരം!
അനോണി മാഷ് ആളു കൊള്ളാല്ലോ?
പാരഡികള്‍ ഒര്‍ജിനലിനെ കവച്ചുവയ്ക്കുന്നതിനെപ്പറ്റി പറഞ്ഞത് ഉത്തരാധുനിക ചിന്തകന്മാരാണ്. ചില ബ്ലോഗെഴുത്തുകള്‍ അതിന്റെ ഗംഭീരന്‍ ഉദാഹരണങ്ങളാണ്, ഉദ്ദേശ്യം അത്ര വ്യക്തമല്ലെങ്കിലും. നന്നായി സുഖിച്ചു. ഇതിനു കാരണമായ പോസ്റ്റിനോട് എനിക്കു വിരോധമൊന്നുമില്ലെങ്കിലും.
എഴുത്തഛന്‍ കാട്ടി തന്ന ലിങ്കിലൂടെയാണിവിടെയെത്തിയത്.
പോസ്റ്റ് നേരത്തേ വായിച്ചിരുന്നു. നിരീക്ഷണങ്ങള്‍ നന്നായിരിക്കുന്നു. ഇതിലെ “വ്യക്തിഹത്യ” നന്നായി ബോധിച്ചിരിക്കുന്നു.
അഭിനന്ദനങ്ങള്‍...
കലക്കി
പ്രൊഫൈലില്‍ ഡെയ്‌ലി എന്നു ശരിയ്ക്ക് എഴുതിക്കൂടെ അനോണിച്ചേട്ടാ?
അവസാനം സംസ്കൃതത്തില്‍ പൂശിയത് മനസ്സിലായില്ല.?
എന്തായിരുന്നു സംഗതി?
വെള്ളെഴുത്തേ ഞാന്‍ ധന്യനായി. ഉത്തരാധുനിക ചിന്തകര്‍ക്കെങ്കിലും മനസ്സിലായല്ലോ ഞങ്ങടെ മാഹാത്മ്യം!
പ്രിയയെപ്പോലുള്ളവരാണ് മലയാള ഭാഷയുടെ പ്രതീക്ഷകള്‍
ഭഗവതീ,
സത്യം പറഞ്ഞാ, അത് എനിക്കും മനസ്സിലായിട്ടില്ല.ഒരു ഇഫക്ടിനു വേണ്ടി ചേര്‍ത്തതാ! പണ്ഡിതനാണെന്ന് വിചാരിക്കൂകേം ചെയ്യും! യേത്?
അനോണിമാഷേ,
ഇങ്ങനെയാണു് ആ ശ്ലോകാര്‍ദ്ധം:
യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്
(യത് ഇഹ അസ്തി തത് അന്യത്ര; യത് ന ഇഹ അസ്തി ന തത് ക്വചിത്)
മഹാഭാരതത്തില്‍ ഉള്ളതാണു്. “ഇവിടെ ഉള്ളതു് മറ്റു പല സ്ഥലത്തും കണ്ടേക്കാം; ഇവിടെ ഇല്ലാത്തതു് വേറേ എങ്ങും ഉണ്ടാവില്ല” എന്നര്‍ത്ഥം.
മാഷ് കലക്കുന്നുണ്ടു്. ഈ പോസ്റ്റിന്റെ കാര്യമല്ല, പൊതുവേ.
വേണമെങ്കില്‍ അങ്ങനേയും പറയാം
Post a Comment